Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അര്‍ജുൻ ഇങ്ങനെ കളിയാക്കരുത്; പരിനീതിക്ക് ദേഷ്യം വരും

parineethi

അർജുൻ കപൂറും പരിനീതി ചോപ്രയും പ്രധാന വേഷത്തിലെത്തുന്ന 'നമസ്തേ ഇംഗ്ലണ്ടി'ലെ പുതിയഗാനം എത്തി.  ചിത്രത്തിലെ 'ഭാരേ ബസാർ' എന്ന ഗാനമാണ് എത്തിയത്. ഫാസ്റ്റ് നമ്പറായാണു ഗാനം എത്തുന്നത്. 

അർജുനിന്റെയും പരിണീതിയുടെയും ചെറിയ വഴക്കുകളാണു ഗാനത്തിന്റെ പ്രമേയം.  തകർപ്പൻ നൃത്തച്ചുവടുകൾ ഗാനത്തിനു മാറ്റുകൂട്ടുന്നുണ്ട്. ഗാനത്തിന്റെ തുടക്കത്തിൽ പരിനീതിയുടെ പിറകെ നടന്നു കളിയാക്കുന്ന അർജുനെയാണു കാണാൻ കഴിയുക. എന്നാൽ ഗാനം തുടങ്ങി ഏതാനും സെക്കന്റ് കഴിയുമ്പോൾ അർജുനൊപ്പം പരിനീതിയുടെ തകർപ്പൻ ഡാൻസും കാണാം. അർജുനിന്റെയും പരീണീതിയുടെയും വഴക്കും പ്രണയവും ആണ് ഗാനത്തിന്റെ ഹൈലൈറ്റ്. 

റിഷി റിച്ചും ബാദ്ഷായും .ചേർന്നാണു സംഗീതം. വിശാൽ ഡെഡ്‌ലാനി, പായൽ ദേവ്, ബാദ്ഷാ, ബി.പ്രാക് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഡാൻസ് നമ്പറായിരിക്കും ഭാരേ ബസാർ എന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം. വിപുൽ അമൃത്‌ലാൽ ഷാ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിൽ തിയറ്ററുകളിലെത്തും.