ഭയപ്പെടുത്തിയ ലൈംഗികത; ആത്മസംഘർഷവുമായി അവൾ

സമൂഹത്തിൽ സ്ത്രീ നേരിടുന്ന ലൈംഗികവും മാനസികവുമായ പ്രശ്നങ്ങളെ പ്രമേയമാക്കി എത്തുകയാണ് 'അമല' യിലെ പ്രൊമോ സോങ്. 'ഒരുത്തൻ ഒരുത്തി' എന്ന ഗാനമാണ് എത്തിയത്. ചിത്രത്തിൽ നായിക കഥാപാത്രമായി എത്തുന്ന അനാർക്കലി മരയ്ക്കാറാണു ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായാണന്റെ വരികൾക്ക് ഗോപി സുന്ദറാണു സംഗീതം. 

അന്ധയായ യുവതിയുടെ കഥപറയുന്ന ചിത്രമാണ് 'അമല'. സ്ത്രീ നേരിടുന്ന പ്രശ്നങ്ങളും നീതിന്യായ വ്യവസ്ഥയുടെ അപാകതയും ഗാനത്തിൽ വിഷയമാകുന്നുണ്ട്. 'സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, അവർക്കു സ്വാതന്ത്ര്യം നൽകുക' എന്ന ആശയത്തോടെയാണു ഗാനം അവസാനിക്കുന്നത്. 

നിഷാദ് ഇബ്രാഹീം ആണ് ചിത്രത്തിന്റെ സംവിധാനം. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായാണ് അമല തിയറ്ററുകളിലെത്തുന്നത്. മലയാളിയുടെ കപട സദാചാരത്തിന്റെ മുഖം മൂടി വലിച്ചെറിയുന്ന ഗാനമെന്നാണു പൊതുവിലയിരുത്തൽ.