പ്രണയത്തിന് ഇത്രയും ഫീൽ? വേറെ ലെവലാണ് അഹാന

തകർപ്പൻ ഡാൻസുകൊണ്ട് ആരാധകരെ ഞെട്ടിച്ച അഹാന ഒടുവിൽ‌ എത്തുന്നത് മ്യൂസിക്കൽ വിഡിയോയുമായാണ്. 'അരികിലായ് പ്രണയമേ' എന്നു തുടങ്ങുന്ന അതിമനോഹരമായ പ്രണയ ഗാനവുമായാണ് അഹാന ആസ്വാദക മനം കീഴടക്കുന്നത്

ഗാനം പങ്കുവച്ചു കൊണ്ട് അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ: ' കുറച്ചുദിവസങ്ങൾക്കു  മുൻപ് ഞാൻ ഒരു ഗാനത്തിന്റെ ടീസർ പങ്കുവച്ചത് ഓർക്കുന്നുണ്ടോ ഇതാണ് ഈ പകൽ എന്ന മ്യൂസിക് വിഡിയോ. ഇതാണ് ഞാൻ ആലപിച്ച ആ മനോഹരഗാനം. ഇത് കേട്ട് അഭിപ്രായങ്ങൾ നിങ്ങൾ എന്നെ അറിയിക്കൂ.'

ബെൻജമിൻ ജോ ആണ് ഗാനം ഒരുക്കുന്നത്. 'നല്ലഗാനമാണെന്നും അഹാന നന്നായി പാടിയിട്ടുണ്ട്' എന്നുമാണു ഗാനത്തിനു വരുന്ന കമന്റുകൾ. റിലീസ് ചെയ്തു ദിവസങ്ങൾക്കകം തന്നെ ആഹാനയുടെ പാട്ട് നിരവധിപേർ കേട്ടുകഴിഞ്ഞു.