അശ്ലീലം അതിരു വിട്ടു; ഗാനം നിരോധിക്കണമെന്ന് ആവശ്യം; പരക്കെ വിമർശനം

'ഗെയിം പൈസാ ലഡ്കി' എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് കടുത്ത വിമർശനം. രണ്ടുഗാനങ്ങൾക്കാണു സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്. ഗാനങ്ങളിൽ കൂടുതൽ ലൈംഗികചുവയുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിനെതിരെയാണു വിമർ‌ശനം. 

യുവതലമുറയെ വഴിതെറ്റിക്കുന്നതാണ് ഇത്തരം വിഡിയോ ഗാനങ്ങളെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇത്തരം വിഡിയോകൾക്ക് യൂട്യൂബ് നിരോധിക്കണമെന്നും ആവശ്യവും ഉയരുന്നുണ്ട്. 

ചിത്രത്തിലെ രണ്ടുഗാനങ്ങളാണു കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്. ഗ്ലാമർ അതിപ്രസവും ചൂടൻ രംഗങ്ങളും നിറഞ്ഞതാണ് ഇരുഗാനങ്ങളും