'നൂറുവട്ടം' പറയുന്നു; ആസിഫ് അലിയുടെ 'മന്ദാരം'

ആസിഫ് അലി നായകനാകുന്ന 'മന്ദാര'ത്തിലെ പുതിയ ഗാനം എത്തി. നൂറുവട്ടം എന്ന ഗാനമാണ് എത്തിയത്. സിനോവ് രാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്കു മുജീബ് മജീദാണു സംഗീതം. 

വർഷ ബോല്ലമ്മയാണു ചിത്രത്തിലെ നായിക. അഞ്ച് വ്യത്യസ്ത ലുക്കുകളിലാണ് ആസിഫ്‍ അലി ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ കണ്ണേ കണ്ണേ എന്ന ഗാനം നേരത്തെ എത്തിയിരുന്നു. 

മികച്ച പ്രതികരണമാണു മന്ദാരത്തിലെ ഗാനങ്ങൾക്കു ലഭിക്കുന്നത്. ആസിഫ് അലിയുടെ അഭിനയവും പാട്ടും നന്നായിരിക്കുന്നു എന്നാണു പലരുടെയും കമന്റുകൾ. ചിത്രം ഉടൻ തിയറ്ററുകളിലെത്തും