Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിക്കും ഇന്ത്യക്കാരനായി നിക് ജോനാസ്; മനംമയക്കി പ്രിയങ്ക

nik-priyanka

സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് അമേരിക്കൻ ഗായകൻ നിക്ക് ജോനാസിന്റെയും ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെയും പുതിയ ചിത്രങ്ങൾ. ഇറ്റലിയിൽ ഇഷാ അമ്പാനിയുടെ വിവാഹ നിശ്ചയത്തിന് എത്തിയ ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇളംതവിട്ടു നിറമുള്ള സാരിയില്‍ പ്രിയങ്ക എത്തിയപ്പോള്‍ ഇന്ത്യൻ വേഷമണിഞ്ഞായിരുന്നു നിക് ജോനാസിന്റെയും വരവ്. കറുപ്പ് ഷേർവാണിയാണ് നിക് ജോനാസ് ധരിച്ചത്. 

ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം നിക് ജോനാസും പ്രിയങ്കാ ചോപ്രയും പങ്കുവച്ചിരുന്നു. ഇരുവരുടെയും പുതിയ ലുക്കിനെ പ്രശംസിക്കുകയാണ് ആരാധകർ. 'നിക് ജോനാസ് ഇപ്പോൾ ശരിക്കും ഇന്ത്യയുടെ മരുമകനായി' എന്നാണു ചിത്രത്തിനു ചിലരുടെ കമന്റ്.

കഴിഞ്ഞമാസമായിരുന്നു നിക്കിന്റെയും പ്രിയങ്കയുടെയും വിവാഹ നിശ്ചയം. ഇന്ത്യൻ ആചാരപ്രകാരം പ്രിയങ്കാ ചോപ്രയുടെ മുംബൈയിൽ വീട്ടിൽ വച്ചായിരുന്നു ചടങ്ങ്. എന്നാൽ വിവാഹം തീയതി തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ പ്രതികരണം. ഇരുവർക്കും അവർ ഏറ്റെടുത്ത ചില ജോലികൾ ചെയ്തു തീർക്കാനുണ്ട്. അതിനുശേഷം മാത്രമായിരിക്കും വിവാഹമെന്നും മധു ചോപ്ര അറിയിച്ചു. 

കഴിഞ്ഞവർഷത്തെ ഗലെ പുരസ്കാര വേദിയിൽ വച്ചായിരുന്നു നിക് ജോനാസും പ്രിയങ്കാ ചോപ്രയും കണ്ടുമുട്ടിയത്. തുടർന്ന് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ചെയ്തിരുന്നു.