എന്നാലും സായ് പല്ലവി! അമ്പരന്നു സോഷ്യൽ ലോകം

ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടുകയാണു സായ് പല്ലവിയുടെ 'വച്ചിണ്ടേ' എന്ന ഗാനം. യുട്യൂബിൽ പതിനഞ്ചുകോടിയിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ് ഈ ഗാനം. നാലുലക്ഷത്തോളം ലൈക്കുകളും ഗാനത്തിനുലഭിച്ചു. ഇത്രയധികം കാഴ്ചക്കാരുണ്ടാകുന്ന ആദ്യ തെന്നിന്ത്യൻ  ഗാനവും ഇതാണ്.

സായ്പല്ലവിയുടെ ഹൃദ്യമായ നൃത്തചുവടുകൾ തന്നെയാണു ഗാനത്തിന്റെ സവിശേഷത. 'ബാഹുബലി'യുടെ ടൈറ്റിൽ ട്രാക്കാണു  രണ്ടാംസ്ഥാനത്തുള്ളത്. പന്ത്രണ്ടുകോടിയോളമാണു ഈ ടൈറ്റിൽ ട്രാക്കിന്റെ കാഴ്ചക്കാർ. 

തെലുങ്ക് ചിത്രം ഫിദയിലേതാണു വച്ചിണ്ടേ എന്നഗാനം. മധുപ്രിയയും രാംകിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. സുദല അശോക് തേജയുടെ വരികൾക്കു ശക്തികാന്ത് കാർത്തികിന്റെ സംഗീതം. സായ്പല്ലവിയും വരുൺതേജുമാണു ഗാനരംഗത്തിൽ എത്തുന്നത്. ശേഖർ കമ്മുല സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം കഴിഞ്ഞ സെപ്തംബറിലാണു യുട്യൂബിൽ എത്തിയത്.