Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയമഴ നനഞ്ഞ് കുഞ്ചാക്കോ ബോബന്‍; പുതിയ ഗാനം

KUCHACKO-NEW

കുഞ്ചാക്കോ ബോബനും നിമിഷാ സജയനും പ്രധാന വേഷത്തിലെത്തുന്ന മാംഗല്യം തന്തുനാനേയിലെ പ്രണയഗാനം എത്തി. മൗനം എന്ന ഗാന്ന ഗാനമാണ് എത്തിയത്. രാജലക്ഷ്മിയും സൂരജ് സന്തോഷും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ദിൻനാഥ് പുത്തഞ്ചേരിയുടെ വരികൾക്കു സയനോര ഫിലിപ്പ് ആണ് സംഗീതം. 

പ്രണയമാണു പ്രമേയം. മനോഹരമായ ദൃശ്യാവിഷ്കാരമാണു ഗാനത്തിന്റെ പ്രത്യേകത. നേരത്തെ വിവാഹം പശ്ചാത്തലമായി എത്തിയ 'മെല്ലേ മെല്ലേ' എന്ന ഗാനവും നേരത്തെ ഏറെ ശ്രദ്ധനേടിയിരുന്നു. 

ശാന്തികൃഷ്ണ, വിജയരാഘവൻ, ഹരീഷ് പെരുമണ്ണ, അലൻസിയർ, ലിയോണ ലിഷോയ് എന്നിവരാണു മാംഗല്യം തന്തുനാനേനായിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സൗമ്യ സദാനന്ദൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.