മണിച്ചേട്ടനുമായി ഹണിക്ക് എന്തു റിലേഷൻ‌? റിമി ടോമി

കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന ചിത്രത്തിൽ കലാഭവന്‍ മണിയുമായി എന്തു റിലേഷനാണ് ഹണി റോസിനെന്നു ഗായിക റിമി ടോമി. അത് സസ്പെൻസാണെന്നും ഒരു സിനിമാനടിയുടെ റോള്‍ തന്നെയാണെന്നും ഹണി റോസ് റിമി ടോമിക്കു മറുപടി നൽകി. മഴവിൽ മനോരമയുടെ 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയിൽ ആയിരുന്നു ഹണിയോടു റിമിയുടെ ചോദ്യം. ഇതെല്ലാം കാണുമ്പോൾ മണിച്ചേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്നും റിമി പറഞ്ഞു. 

റിമി ടോമിയുടെ വാക്കുകൾ ഇങ്ങനെ: 'അതുവരെ കോമഡി കഥാപാത്രങ്ങൾ ചെയ്തിരുന്ന മണിച്ചേട്ടൻ നാഷനൽ അവാർഡിനു തന്നെ പൊട്ടൻഷ്യൽ ഉള്ള ഒരു മനുഷ്യനാണെന്നു നമ്മെ അറിയിച്ചത് വിനയൻ സാറാണ്. മണിച്ചേട്ടന്റെ  ജീവിതകഥ ആസ്പദമാക്കി വിനയൻ സർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. ചാലക്കുടിക്കാരൻ ചങ്ങാതിയിൽ മണിച്ചേട്ടനുമായി ഹണി റോസിനു എന്താണു ബന്ധം എന്നു ചോദിച്ചാൽ എന്തായിരിക്കും മറുപടി. തീർച്ചയായും ഈ സിനിമ കാണാൻ കാത്തിരിക്കുകയാണ്.'

കലാഭവൻ മണിയായി വേഷമിട്ട സെന്തിൽ എന്ന രാജാമണിയും ‘ചാലക്കുടിക്കാരൻ ചങ്ങാതി’യുടെ വിശേഷങ്ങളുമായി ഒന്നും ഒന്നും മൂന്നിൽ എത്തി. കലാഭവൻ മണിയുടെ 'ആലിലക്കണ്ണാ' എന്ന ഗാനം റിമി പാടിയപ്പോൾ വേദിയിൽ മണിയെ രാജാമണി അവതരിപ്പിക്കുകയും ചെയ്തു. മണിയുടെ പാട്ടുകളും പാടിയാണ് രാജാമണിയും ഹണി റോസും വേദി വിട്ടത്.