ചെട്ടിക്കുളങ്ങര ഭരണിനാളിൽ; ഡെയിനിന്റെ ഡാൻസ്; ചിരിയുടെ മാലപ്പടക്കം

'ചെട്ടിക്കുളങ്ങര ഭരണി നാളിൽ' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനു ചുവടുവച്ച്  ഡെയിൻ. മഴവിൽ മനോരമ നായിക നായകൻ വേദിയിലായിരുന്നു ഡെയിനിന്റെ അമ്പരപ്പിക്കുന്ന പ്രകടനം. ഗാനത്തിന്റെ റീമിക്സിനാണു ഡെയിൻ വേദിയിൽ ചുവടുവച്ചത്. 

ഡെയിനിന്റെ വേദിയിലെ പ്രകടനം സദസ്സിൽ ചിരിയുടെ മാലപ്പടക്കം തീർത്തു. 'ഡീഡി കുട്ടാ, കലക്കികളഞ്ഞല്ലോ' എന്നായിരുന്നു ഡെയിനിന്റെ പ്രകടനത്തിനു സംവൃതയുടെ പ്രതികരണം. ഡെയിൻ ശരിക്കും ചിരിപ്പിച്ചു എന്നും സംവൃത പറഞ്ഞു. ഡെയിൻ കലക്കി എന്നായിരുന്നു ലാൽ ജോസിന്റെ പ്രതികരണം. ഗംഭീരമായി ഡെയിനിന്റെ ഡാൻസ് എന്നു കുഞ്ചാക്കോ ബോബനും പറഞ്ഞു. 

1975 ലാണു ചെട്ടിക്കുളങ്ങര ഭരണി നാളിൽ എന്ന ഗാനം എത്തുന്നത്. കെ.ജെ യേശുദാസ് ആലപിച്ച ഗാനത്തിനു വരികൾ എഴുതിയത് ശ്രീകുമാരൻ തമ്പിയാണ്. എം.കെ. അർജുനൻ സംഗീതം പകർന്നതാണു ഗാനം. 2007ൽ ഛോട്ടാമുംബൈ എന്ന ചിത്രത്തിൽ ഗാനത്തിന്റെ റിമിക്സ് ഉപയോഗിച്ചു. എം.ജി. ശ്രീകുമാറാണു ചിത്രത്തിൽ ഗാനം ആലപിച്ചത്.