Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോബ് കുര്യന്റെ പുതിയ 'മുല്ല'; ഏറ്റെടുത്ത് ആസ്വാദകർ

job-1

ജോബ് കുര്യന്റെ പുതിയ മ്യൂസിക് വിഡിയോ 'മുല്ല' തരംഗമാകുന്നു. മുല്ലയാണു ഗാനത്തിന്റെ പ്രമേയം. മുല്ല എങ്ങനെ സ്വന്തം ജീവിതവുമായി ബന്ധപ്പെടുന്നു എന്നതിന്റെ ചിന്തകളാണു ഈ മ്യൂസിക് വിഡിയോ എന്ന് ജോബ് കുര്യൻ പറഞ്ഞു.

ജോബ് കുര്യന്റെ വാക്കുകൾ ഇങ്ങനെ: 'മുല്ല, നിൽക്കുന്നിടമാകെ സുഗന്ധം പരത്തുന്ന സസ്യമാണ്. ഈ ചെടിയുടെ സ്വാധീനം എന്റെ ജീവിതത്തിലുടനീളം ഞാൻ അനുഭവിക്കുന്നു. ചിലനേരങ്ങളിൽ ഈ സ്വാധീനത്തെ ഓർത്ത് എനിക്കു തന്നെ അത്ഭുതം തോന്നിയിട്ടുണ്ട്. എന്റെ ബാല്യകാലത്തിൽ തന്നെ മുല്ല എന്റെ മനസ്സില്‍ ഇടം നേടിയിട്ടുണ്ട്. അന്നു മുതൽ ഇന്നുവരെ  ജീവിതത്തിൽ പലപ്പോഴും ഞാൻ ഈ സസ്യത്തിന്റെ എന്നിലെ സ്വാധീനം അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. എന്റെ വീട്ടിൽ, സുഹൃത്തുക്കളുടെ വീട്ടിൽ, പഠിച്ച സ്കൂളിൽ, കളിസ്ഥലങ്ങളില്‍ അങ്ങനെ പലയിടത്തും ഈ സസ്യത്തിന്റെ സാന്നിധ്യം അറിഞ്ഞു. എന്റെ ബാല്യത്തിലും കൗമാരത്തിലും സുഗന്ധം പരത്തിയ മുല്ലയുടെ ഓർമകൾ എന്റെ പ്രിയപ്പെട്ടവരുടെ ഓർമകള്‍ കൂടിയാണ്. എന്റെ മാതാപിതാക്കൾക്കും, അധ്യാപകർക്കും,സ്നേഹിക്കുന്നവര്‍ക്കും, പ്രകൃതിക്കും, ദൈവത്തിനും ഞാൻ മുല്ല സമർപ്പിക്കുന്നു.'

യൂട്യൂബിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ജോബ് കുര്യന്റെ മുല്ല. റിലീസ് ചെയ്തു ദിവസങ്ങൾക്കരം തന്നെ നിരവധിപേർ ഗാനം കണ്ടു. ആത്മാവുള്ള ഗാനമാണ് ഇതെന്നാണു പലരുടെയും പ്രതികരണം. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെതാണു വരികൾ. ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും ജോബ് കുര്യൻ തന്നെയാണ്.