ബിജു മേനോന്റെ പാട്ട് തകർത്തെന്ന് ആരാധകർ; ആനക്കള്ളനിലെ ആദ്യഗാനം

ബിജു മേനോൻ പ്രധാന വേഷത്തിലെത്തുന്ന ആനക്കള്ളനിലെ ആദ്യ ഗാനം എത്തി. നിന്നെയൊന്നു കാണാനായി എന്ന ഗാനമാണ് എത്തിയത്. ഹരിനാരായണന്റെ വരികൾക്കു നാദിർഷായാണു സംഗീതം ഒരുക്കിയിരിക്കുന്നത്. ബിജു മേനോൻ തന്നെയാണു ഗാനം ആലപിച്ചിരിക്കുന്നത്. 

റിലീസ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണു ഗാനം യുട്യൂബിൽ കണ്ടത്. ബിജു മേനോൻ തകർത്തു. സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ. 

അനുശ്രീ, ഷംനാ കാസിം എന്നിവരാണു ചിത്രത്തിലെ നായികമാരായി എത്തുന്നത്. പ്രിയങ്ക, ബിന്ദു പണിക്കർ, സിദ്ധിഖ്, ഹരീഷ് കണാരൻ, ധർമജൻ, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, കൈലാഷ്, ബാല, സായി കുമാർ സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.