Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ ഭക്ഷണം കിട്ടണമെങ്കിൽ രണ്ടു വരി പാടണം, വൈറലായി ഇന്ദ്രജിത്തിന്റെ പാട്ട്

indrajith

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും വീട്ടിലെ വിശേഷങ്ങളറിയാൻ ആരാധകർക്കു പ്രത്യേക താൽപര്യമാണ്. കുട്ടികളുടെ കുസൃതികളും പാട്ടുകളും ഇരുവരും സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുമുണ്ട്. ഇത്തവണ പൂർണിമ പങ്കു വച്ചതു കുട്ടികളുടെ പാട്ടല്ല. മറിച്ച് ഇന്ദ്രജിത്തിന്റെയായിരുന്നു. 

തീൻമേശയിലിരുന്നു സ്വയം മറന്നു പാടുകയാണ് ഇന്ദ്രജിത്ത്. അച്ഛന്റെ പാട്ടു കേട്ടു പടം വരച്ചിരിക്കുന്ന നക്ഷത്രയെയും വീഡിയോയിൽ കാണാം. ആമീർ ഖാനും പൂജാ ഭട്ടും അഭിനയിച്ച 'ദിൽ ഹേ കി മാൻതാ നഹീ' എന്ന ഗാനമാണ് ഇന്ദ്രജിത്തു പാടിയത്. നിമിഷങ്ങൾക്കകം വിഡിയോ വൈറലായി. രസകരമായ കമന്റുകളിട്ടാണ് ആരാധകർ വീഡിയോ ആഘോഷിച്ചത്. വീട്ടിൽ ഭക്ഷണം കിട്ടണമെങ്കിൽ രണ്ടു വരി പാടാതെ രക്ഷയില്ലെന്നാണ് ഒരാളുടെ കമന്റ്. 

ഇന്ദ്രജിത്ത് പാടുന്നത് 'ദിൽ ഹേ കി മാൻതാ നഹീ' എന്ന ഗാനമാണെങ്കിലും ഇതിന്റെ അർത്ഥം വിശക്കുന്നല്ലോ, ഭക്ഷണം തായോ എന്നാണെന്ന ഗംഭീരൻ നിരീക്ഷണവും മറ്റൊരാൾ നടത്തി. 

തമാശകൾക്കിടയിലും ഇന്ദ്രജിത്തിന്റെ ശബ്ദത്തെ പ്രശംസിക്കാൻ ആരും വിട്ടു പോയില്ല. 'പാട്ട് സൂപ്പർ', കയ്യടിച്ചുകൊണ്ട് ആരാധകർ പറയുന്നു.