Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാൻ ഞെട്ടി; അഡ്നാൻ സാമിയുടെ ഒന്നരവയസ്സുകാരി മകളുടെ വിഡിയോ കോൾ!

rahman-adnansami

എ.ആർ റഹ്മാനു വിഡിയോ കോൾ ചെയ്തു താരമായിരിക്കുകയാണു ഗായകൻ അഡ്നാൻ സാമിയുടെ മകൾ മെഡിന. ഒന്നരവയസ്സാണു മെഡിനയ്ക്കു പ്രായം. മകള്‍ എ.ആർ. റഹ്മാനു വിഡിയോ കോൾ ചെയ്ത കാര്യം അഡ്നാൻ സാമി തന്നെയാണു ട്വിറ്ററിലൂടെ അറിയിച്ചത്.

സംഭവത്തെ പറ്റി അഡ്നാന്‍ സാമി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ: 'ഹഹ... മൊബൈൽ ഫോണിനും ഐപാഡിനുമെല്ലാം പാസ്‌വേഡ് ഇടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കുഞ്ഞുമെഡിന ഫോണും ഐപാഡുമെല്ലാം എടുത്തു ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. 2.0 എന്ന സിനിമയുടെ റെക്കോർഡിങ്ങുമായി ബന്ധപ്പെട്ടു ലണ്ടനിലുള്ള എആർആറുമായി അവൾ വിഡിയോ ചാറ്റ് നടത്തിയിരിക്കുന്നു. സ്റ്റുഡിയോയിൽ ഇരിക്കുന്ന റഹ്മാൻ അവളുടെ കോൾ കണ്ടു അമ്പരന്നുകാണും.'

അഡ്നാൻ സാമിയുടെ ട്വീറ്റിനു റഹ്മാന്റെ മറുപടി ഇങ്ങനെയായിരുന്നു. 'പ്രിയപ്പെട്ട അഡ്നാൻ അവളുടെ കുഞ്ഞുമുഖം എന്റെ ആ നിമിഷത്തെ മനോഹരമാക്കി. എനിക്കു താങ്കൾ നൽകിയ ഏറ്റവും വിലപിടിപ്പുള്ള അംഗീകാരമായി ഞാന്‍ ഇതിനെ കാണുന്നു. മെഡിനയ്ക്ക് നന്ദി.'

അഡ്നാന്റെ ട്വീറ്റും റഹ്മാന്റെ മറുപടിയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഏതായാലും ഒറ്റ വിഡിയോ കോളുകൊണ്ടു താരമായിരിക്കുകയാണു കുഞ്ഞു മെഡീന