Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തിക് അശ്ലീല വിഡിയോ അയക്കും; ഒരു രോഗിയെ പോലെ പിറകെ വരും; വിടാതെ ചിൻമയി

chinmayikarthik

ഗായകൻ കാർത്തികിനെതിരെ രൂക്ഷമായ ലൈംഗിക ആരോപണവുമായി ചിൻമയി. സ്ത്രീകൾക്കു അശ്ലീല വിഡിയോയും ചിത്രങ്ങളും അയക്കുന്നത് കാർത്തികിന്റെ പതിവാണെന്നു ചിന്‍മയി പറഞ്ഞു. മീടൂ ക്യാമ്പെയിനിൽ കാർത്തികിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിൽ അത് ഈ ക്യാമ്പെയിനിനോടു ചെയ്യുന്ന അനീതിയായിരിക്കുമെന്നും ചിൻമയി പറയുന്നു. 

ചിൻമയിയുടെ വാക്കുകൾ ഇങ്ങനെ: 'ഒരു രോഗിയെ പോലെ ഒരുപാടു സ്ത്രീകളുടെ പിറകെ പോകുന്ന ആളാണ് ഗായകൻ കാർത്തിക്. അതും ഒരേ ദിവസത്തിൽ. ഒരു കുറ്റബോധവുമില്ലാതെ പ്രശസ്തി ദുരുപയോഗം ചെയ്യുന്ന വ്യക്തി. സംഗീത മേഖലയിലെ സുഹൃത്തുക്കളോടു മാത്രമല്ല. മറ്റുസ്ത്രീകളോടും അയാൾ അങ്ങനെ തന്നെയാണ്. നിരന്തരം അശ്ലീല വിഡിയോകളും ചിത്രങ്ങളും അയക്കും. കാർത്തികിനെ പറ്റി പറയുമ്പോൾ മീ ടൂ എന്നു മാറ്റി അസ് ടൂ എന്നു പറയേണ്ടി വരും.പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പല പെൺകുട്ടികളും കാർത്തികിന്റെ പേര് സന്തോഷത്തോടെ പറയും എന്ന് എനിക്ക് ഉറപ്പാണ്.'  

കാര്‍ത്തികിനെതിരെ ലൈംഗികാരോപണവുമായി പേരു വെളിപ്പെടുത്താനാഗ്രഹിക്കാതെ ഒരു യുവതി  അയച്ച സന്ദേശം  മാധ്യമപ്രവര്‍ത്തക സന്ധ്യാമേനോന്‍ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. തന്നെ ആലോചിച്ചു സ്വയംഭോഗം ചെയ്തതായി പോലും കാര്‍ത്തിക് പറഞ്ഞതായി യുവതി സന്ധ്യാ മേനോന് അയച്ച സന്ദേശത്തിൽ പറയുന്നു