Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടുമെന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല; വൈറലായി മീനാക്ഷിയുടെ പാട്ട്

meenakshi

മഴവിൽ മനോരമയിലെ നായിക നായികൻ പരിപാടിയിൽ നിന്ന് എലിമിനേറ്റ് ചെയ്യപ്പെട്ട മീനാക്ഷിയുടെ പാട്ടാണ് സാമൂഹ്യമാധ്യമങ്ങളിലെ പുതിയ വൈറൽ വീഡിയോ. അഭിനയവും ഡാൻസും മാത്രമല്ല പാട്ടും തനിക്കു വഴങ്ങുമെന്നു തെളിയിക്കുകയാണ് ഈ യുവകലാകാരി. 

അഭിനയം മാത്രമല്ല പല ശബ്ദത്തിൽ ഡബിങ് ചെയ്യാനും കഴിവുള്ള മീനാക്ഷി സിനിമയിലെ പല മേഖലകളിൽ ശോഭിക്കുമെന്നായിരുന്നു എലിമിനേഷൻ വേദിയിൽ സംവിധായകൻ ലാൽ ജോസിന്റെ കമന്റ്. ഡബിങ് മാത്രമല്ല, വേണമെങ്കിൽ പാട്ടും പാടുമെന്നായി മീനാക്ഷി. അക്കാര്യം അറിയാമെന്നും അതും അതിനപ്പുറവും മീനാക്ഷി ചെയ്യുമെന്നും തമാശയായി ലാൽ ജോസ് പറഞ്ഞു. എന്നാൽ, ഇത്ര മനോഹരമായി മീനാക്ഷി പാടുമെന്ന് പ്രേക്ഷകർ അറിഞ്ഞിരുന്നില്ല. 

സെല്ലുലോയ്ഡിലെ 'ഏനുണ്ടോടീ' എന്നു തുടങ്ങുന്ന ഗാനവും ഉറുമിയിലെ 'മിന്നി മിന്നി മിന്നിത്തിളങ്ങുന്ന' എന്ന ഗാനവുമാണ് മീനാക്ഷി പാടിയത്. രണ്ടു ഗാനങ്ങളും അതിമനോഹരമായാണ് മീനാക്ഷി പാടുന്നത്. ആലപ്പുഴ സ്വദേശിയായ മീനാക്ഷി എയർ ഹോസ്റ്റസായാണ് ജോലി ചെയ്യുന്നത്.