സംസ്കാരങ്ങൾക്ക് അതീതമായി ഈ സംഗീതം

റ്റൈഡ് ഓഫ് ലൈസ് എന്ന ഇംഗ്ലീഷ് സ്വതന്ത്ര ഫീച്ചർ ചലച്ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ചെയ്തു. സംഗീത സംവിധായകൻ ബിജിബാലാണ് പ്രകാശനം ചെയതത്.

സംഗീത വിദ്യാർഥികളായ ചെറുപ്പക്കാരുടെ സംരഭമാണ് 'റ്റൈഡ് ഓഫ് ലൈസ്'. നാടോടികലകളെ ആസ്പദമാക്കി ഇന്റോ ആംഗ്ലിക്കൻ സംസ്കാരങ്ങളെ കൂട്ടിയോജിപ്പിക്കും വിധമാണു ചിത്രം. നാലുവർഷത്തെ ഗവേഷണ ഫലമാണു ഈ ചിത്രത്തിലെ സംഗീതമെന്നു ടൈഡ് ഓഫ് ലൈസിനു സംഗീതം നൽകിയ നോബിൾ പീറ്റർ പറഞ്ഞു. ഓരോ കഥാപാത്രങ്ങള്‍ക്കും പ്രത്യേക പശ്ചാത്തല സംഗീതം നല്‍കിയിട്ടുണ്ട്. പാട്ടുകളില്ലാതെ പശ്ചാത്തല സംഗീതത്തിലാണു സിനിമ മുന്നോട്ടു പോകുന്നതെന്നും നോബിൾ കൂട്ടച്ചേർത്തു. 

സംഗീതത്തിനു വളരെ പ്രാധാന്യം നൽകുന്ന ചിത്രമാണ് ടൈഡ് ഓഫ് ലൈസ്. ചിത്രത്തിന്റെ കഥയും സംവിധാനവും ഷെമിൻ ബി നായരാണ്.