ആയിരം ഭാവങ്ങൾ വിരിഞ്ഞ മുഖത്തു സ്നേഹ ചുംബനം; മഞ്ജുവിന് അഭിനന്ദന പ്രവാഹം

സുര്യ ഫെസ്റ്റിവെല്ലിൽ അരങ്ങു തകർത്ത് മഞ്ജു വാര്യർ. അതിമനോഹര നൃത്തവുമായി എത്തി മഞ്ജു ആരാധക മനം കീഴടക്കി. മികച്ച പ്രതികരണമാണു മഞ്ജുവിന്റെ നൃത്തത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. 

മഞ്ജുവിന്റെ പ്രകടനത്തെയും മുഖത്തു വിരിയുന്ന ഭാവത്തെയും വാനോളം പുകഴ്‍ത്തുകയാണ് ആരാധകർ. മഞ്ജുവിന്റെ ഇത്രയും മനോഹരമായ ഒരു പ്രകടനം കാണുന്നത് ആദ്യമാണെന്നാണു ആസ്വാദകരുടെ വിലയിരുത്തൽ. തിരിച്ചുവരവിനു ശേഷം മഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനാണു ഇത് എന്നാണു പലരുടെയും അഭിപ്രായം. കേരളത്തിനു പുറത്തു നിന്നും മഞ്ജുവിന്റെ നൃത്തത്തിനു നിരവധി ആരാധകരുണ്ട്.

എത്ര കഴിവുള്ള കലാകാരിയാണ് മഞ്ജു വാര്യർ. മഞ്ജു നേരത്തെ തന്നെ തിരിച്ചു വരേണ്ടതായിരുന്നു എന്നാണു പലരുടെയും അഭിപ്രായം. നൃത്തരംഗത്തിൽ അതിസുന്ദരിയായാണ് മഞ്ജു വാര്യർ എത്തുന്നത്. മഞ്ജുവിന്റെ സൗന്ദര്യത്തെ പുകഴ്ത്തുന്നവരുടെ എണ്ണവും ചെറുതല്ല. നൃത്ത വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ് ഇങ്ങനെ: 'മഞ്ജു വാര്യർ മനോഹരിയായിരിക്കുന്നു. ആയിരം ഭാവങ്ങൾ വിരിയുന്ന മുഖത്ത് സ്നേഹ ചുംബനങ്ങൾ.' 'പകരംവെക്കാൻ ഇല്ലാത്ത കലാകാരി. നിനക്കു തുല്യം നീ മാത്രം. ഒരു തരം ഉന്മാദാവസ്ഥയിൽ ഇരുന്നു കണ്ടുപോകും ഗ്രേറ്റ്‌'  എന്നായിരുന്നു മറ്റൊരു അഭിപ്രായം

മലയാളിയുടെ മനസ്സില്‍ എന്നു നിറഞ്ഞു നിൽക്കുന്ന സിനിമാ താരമാണെന്നു ഒരിക്കൽ കൂടി തെളിയിക്കുകയാണു മഞ്ജു. യുട്യൂബിൽ റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ ആയിരങ്ങളാണു മഞ്ജുവിന്റെ പ്രകടനം കണ്ടത്.