മീടൂ; അവൾ അപൂർവയിനം വിത്ത്; വേറെ പണിയൊന്നുമില്ലേ; ചിൻമയിയുടെ ഭർത്താവ്

മീടു വെളിപ്പെടുത്തലിന്റെ ഭാഗമായി പുറത്തുവിട്ട ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഗായിക ചിൻമയിയെ പിന്തുണച്ചു ഭർത്താവും സിനിമാ താരവുമായ രാഹുൽ രവീന്ദ്രൻ. നേരിട്ട അതിക്രമങ്ങൾ വെളിപ്പെടുത്താൻ ചിൻമയി കാണിച്ച തന്റേടത്തെ അഭിനന്ദിക്കുകയാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. അവൾ അപൂർവയിനം വിത്താണെന്നും അതിന്റെ പേരിൽ സ്വന്തം ട്വിറ്ററിൽ വന്നു ചോദ്യങ്ങള്‍ ഉന്നയിക്കുന്നവർ വേറെ ജോലിയൊന്നും ഇല്ലാത്തവരാണെന്നും രാഹുൽ കുറിപ്പിൽ പറയുന്നു

രാഹുലിന്റെ കുറിപ്പ് ഇങ്ങനെ: 'എന്റെ ട്വിറ്റർ പേജിൽ വന്നു മോശമായ രീതിയിൽ കമന്റുകളും വിമർശനങ്ങൾക്കും നടത്തുന്ന യാതൊരു ജോലിയും ഇല്ലാത്തവരോടുള്ള മറുപടിയായി ഈ കുറിപ്പു കാണണം. നിങ്ങൾ എത്ര ചീത്ത വിളിച്ചിട്ടും കാര്യമില്ല. എന്റെ ഭാര്യ അവൾക്കു നേരിടേണ്ടി വന്ന അതിക്രമങ്ങൾ തുറന്നു പറയും. കാരണം അവളുടേത്  അപൂർവയിനം വിത്താണ്. തുറന്നു പറയാനുള്ള തന്റേടം അവൾക്കുണ്ട്. നിങ്ങൾ അവളെ ചീത്തവിളിക്കുന്നത് ആണത്ത അഹങ്കാരത്തിന്റെ ധൈര്യത്തിലാണ്. അടുത്തുതന്നെ നിരവധി മാറ്റങ്ങൾ നമ്മുടെ സമൂഹത്തിൽ വന്നു കഴിഞ്ഞു. സ്ത്രീക്കും പുരുഷനും തുല്യനീതി ലഭ്യമാകുന്ന ലോകം വിദുരത്തിലല്ല. ഞാൻ വിവാഹം കഴിച്ചതു സ്നേഹവും കരുതലുമുള്ള സ്ത്രീയെയാണ്. അതിൽ എനിക്കു തെറ്റുപറ്റിയിട്ടില്ല. അവൾ അവളേക്കാൾ കൂടുതൽ എന്റെ കാര്യങ്ങളാണു ശ്രദ്ധിക്കാറുള്ളത്. ഞാൻ അതിൽ സംതൃപ്തനാണ്. അവൾ വിവേകശാലിയായ സ്ത്രീയാണ്. ഞാൻ അതിൽ അഭിമാനിക്കുന്നു.'

'My husband strong' എന്ന കുറിപ്പോടെയാണു ചിൻമയി രാഹുലിന്റെ പോസ്റ്റ് പങ്കുവച്ചത്. പ്രശസ്ത തമിഴ് കവി വൈരമുത്തുവിനെതിരെയും ഗായകൻ കാർത്തികിനെതിരെയും ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണു ചിൻമയി ഉന്നയിച്ചത്. ചിൻമയിയുടെ വെളിപ്പെടുത്തലുകളിലൂടെയാണ് വിവിധ മേഖലകളിൽ നേരിടുന്ന പ്രസ്നങ്ങൾ സ്ത്രീകൾ തുറന്നു പറയാൻ തുടങ്ങിയത്.