ഹൃദയം കീഴടക്കിയ 'ഇൻകേം ഇൻകേം', അതിമനോഹര വിഡിയോ

മലയാളികള്‍ ഏറ്റെടുത്ത തെലുങ്കു ഗാനമാമായിരുന്നു ഗീതാഗോവിന്ദത്തിലെ 'ഇൻകേം ഇൻകേം' എന്ന ഗാനം. ഇപ്പോൾ ഗാനത്തിന്റെ വിഡിയോ ഗാനവും ഏറ്റെടുക്കുകയാണ് ആരാധകർ. വിജയ് ദേവർ കൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണു ഗീതാഗോവിന്ദം. 

ഗാനത്തിന്റെ സംഗീതത്തിനു മികച്ച പ്രതികരണമാണു ലഭിച്ചത്. ഗോപിസുന്ദറാണു 'ഇൻകേം ഇൻകേം' എന്ന ഗാനത്തിന്റെ സംഗീതം. നിരവധി പേർ ഗോപി സുന്ദറിനെ പ്രശംസിച്ചു എത്തിയിരുന്നു. അതിമനോഹരമായ സംഗീതം എന്നായിരുന്നു പലരുടെയും കമന്റുകൾ. 

അറുപത്തിരണ്ട് ലക്ഷത്തോളം ആളുകളാണു ഇതിനോടകം ഗാനം കണ്ടത്. 'വിജയ് ദേവർകൊണ്ടയുടെ പ്രകടനം അതിമനോഹരം' എന്ന രീതിയിലുള്ള കമന്റുകളും എത്തുന്നുണ്ട്. ഏതായാലും ഗാനം ഏറ്റെടുത്ത പോലെ തന്നെ വിഡിയോ ആരാധകർ ഏറ്റെടുത്തു.