Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധർമജന്റെ നിർമാണം; നായകൻ വിഷ്ണു; അടിപൊളി ഗാനം

dharmajan

വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന വേഷത്തിലെത്തുന്ന നിത്യഹരിത നായകനിലെ ആദ്യഗാനം എത്തി. 'കനകമുല്ല' എന്ന ഗാനമാണ് എത്തിയത്.  മഖ്‌ബൂൽ മൻസൂറും ജ്യോത്സനയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഹസീന എസ്. കാനത്തിന്റെതാണു വരികൾ. രഞ്ജിൻ രാജിന്റെതാണു സംഗീതം. 

എ.ആർ. ബിനുരാജ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ധർമജൻ ബോൾഗാട്ടിയും മനു തച്ചേട്ടും ചേർന്നാണു ചിത്രത്തിന്റെ നിർമാണം. പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നൽകുന്ന ചിത്രമാണ് 'നിത്യഹരിത നായകൻ'. കുടുംബ ചിത്രമായാണു സിനിമ തിയറ്ററുകളിലെത്തുക.  ഇന്ദ്രൻസ്, ധർമജൻ, ജാഫർ ഇടുക്കി, ബിജു കുട്ടൻ, സുനിൽ സുഖദ, സാജു നവോദയ, എ.കെ സാജൻ, സാജൻ പള്ളുരുത്തി എന്നിവാരാണു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. 

മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. വിഷ്ണുവിന്റെ പ്രകടനം ഗംഭീരം എന്നാണു പലരുടെയും വിലയിരുത്തൽ. ഏതായാലും ഗാനം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു