Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലഭാസ്കറിനു വേണ്ടി ഈ വയലിൻ സംഗീതം

mudhun

ബാലഭാസ്കർ എന്ന കലാകാരനെ മലയാളിക്ക് അത്ര പെട്ടന്നു മറക്കാനാകില്ല. അദ്ദേഹത്തിന്റെ മരണം തീർത്ത ശൂന്യതയിൽ നിന്നും അദ്ദേഹത്തെ സ്നേഹിക്കന്നവർ കരകയറുന്നതേയുള്ളൂ. ബാലഭാസ്കറിനു ആദരസൂചകമായി ഒരു വയലിൻ ഈണം തീർക്കുകയാണ് മിഥുൻ ഈശ്വർ എന്ന കലാകാരൻ.

മലരേ മൗനമാ എന്ന ഗാനമാണു മിഥുൻ വയലിനില്‍ വായിക്കുന്നത്. ബാലഭാസ്കറിനോടുള്ള ആദരസൂചകമായാണു ഈ വിഡിയോ എന്ന് മിഥുൻ പറഞ്ഞു. 

1995ൽ പുറത്തിറങ്ങിയ കര്‍ണ എന്ന ചിത്രത്തിലേതാണു മലേര മൗനമാ എന്ന ഗാനം. വിദ്യാസാഗറാണു ഗാനത്തിനു സംഗീതം നൽകിയിരിക്കുന്നത്. എസ്.പി. ബാലസുബ്രഹ്മണ്യവും ജാനകിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കന്നത്.

related stories