Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്രീനയുടെ ചൂടൻ നൃത്തം; താരത്തെ വെല്ലാൻ മറ്റാരെന്ന് ആരാധകർ

img2

'തഗ്സ് ഓഫ് ഹിന്ദുസ്ഥാനി'ലെ 'സുരയ്യ' എന്ന ഗാനത്തിന്റെ സോങ് ടീസർ എത്തി. കത്രീന കെയ്ഫിന്റെ ഐറ്റം ഡാൻസ് ആണ് ഗാനത്തിന്റെ ഹൈലൈറ്റ്. ശ്രേയ ഘോഷാലും  വിശാൽ ഡെഡ്‌ലാനിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുെടതാണു വരികൾ.

img3

റിലീസ് ചെയ്തു നിമിഷങ്ങള്‍ക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണു ഗാനത്തിന്റെ ടീസർ. നിരവധി പേർ ഇതിനോടകം തന്നെ ഗാനം കണ്ടു.  കത്രീനയോളം ഹോട്ടായ ഒരു താരം ബോളിവുഡിൽ ഇല്ലെന്നാണു പലരുടെ‌യും കമന്റുകൾ. 

img1

അമിതാഭ് ബച്ചൻ, ആമിർ ഖാൻ, കത്രീന കെയ്ഫ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 1839ൽ പുറത്തിറങ്ങിയ കണ്‍ഫഷൻ ഓഫ് എ തഗ് എന്ന നോവലിനെ ആസ്പദമാക്കിയാണു ചിത്രം. ചരിത്ര പ്രധാന്യമുള്ള ചിത്രമാണ് 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ'. നവംബര്‍ എട്ടിനു ചിത്രം തീയറ്ററുകളിലെത്തും.