വിമാന ചിറകിലേറി ഗായകന്റെ സാഹസിക പ്രകടനം: ഒടുവിൽ സംഭവിച്ചത്...!

പറന്നു കൊണ്ടിരുന്ന വിമാനത്തിന്റെ ചിറകിലേറി സാഹസിക പ്രകടനം നടത്തുകയായിരുന്നു കനേഡിയൻ സംഗീത സംവിധായകനും ഗായകനുമായ ജോൺ ജെയിംസ്. തന്റെ പുതിയ മ്യൂസിക് വിഡിയോ ചിത്രീകരിക്കുന്നതിന്റെ ഭാഗമായായിരുന്നു ജോണിന്റെ അഭ്യാസ പ്രകടനം. ബ്രിട്ടീഷ് കൊളംബിയയിൽ ഒക്ടോബർ 20നായിരുന്നു ജോണിന്റെ പ്രകടനം. 

എന്നാൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെ ജോൺ ജെയിംസിനു ബാലൻസ് തെറ്റി. തുടർന്ന് താഴേക്കു പതിച്ചു. തത്ക്ഷണം തന്നെ ജോൺ മരിക്കുകയും ചെയ്തു. അതേസമയം പൈലറ്റിനു നിയന്ത്രണം നഷ്ടപ്പെട്ടതുകൊണ്ടാണ് ജോണ്‍ വീണു മരിക്കാനിടയായതെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും ആരോപണം. വിഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോൺ ഏറെ നാളായി കൃത്യമായ പരിശീലനം നേടിയിരുന്നതായും അവർ പറഞ്ഞു.

ഈ മ്യൂസിക് വിഡിയോ  എന്നത് ജോണിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. അതിനായി പരമാവധി പരിശ്രമിക്കുമെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അറിയിച്ചു. മുൻപും ജോൺ ജെയിംസ് ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ സംഗീതത്തിൽ നടത്തിയിരുന്നു.