'കാബറെ' ഗാനവും നൃത്തവുമായി ഷാജോണും ടിനി ടോമും

കാബറെ നൃത്തവും അധോലോക കഥകളും മലയാള സിനിമ അടക്കിവാണിരുന്ന കാലമുണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും ഹിറ്റായ ഗാനമാണു ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ. ഇതേഗാനം പാടിയും ചുവടുവച്ചും എത്തുകയാണു കലാഭവൻ ഷാജോണും ടിനിടോമും. 

മഴവിൽ മനോരമ തകർപ്പൻ കോമഡിയുടെ വേദിയിലെത്തിയപ്പോഴായിരുന്നു ഇരുവരുടെയും പാട്ടും ഡാൻസും. ജോണി ജോണി യെസ് അപ്പ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാനാണ് കലാഭവൻ ഷാജോണും ടിനി ടോമും എത്തിയത്. തുടർന്ന് ഇരുവരും ചേർന്നു ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ എന്ന ഗാനം ആലപിക്കുകയും ഒപ്പം ചുവടുവെക്കുകയും ചെയ്തു. 

പ്രേം നസീർ, അടൂർ ഭാസി, ജയൻ, സീമ എന്നിവര്‍ ചേർന്ന് അനശ്വരമാക്കിയ പ്രഭു എന്ന ചിത്രത്തിലേതാണു ഹാനം. 1979ലാണു ചിത്രം പുറത്തിറങ്ങിയത്. യേശുദാസ് ആണു ഗാനം ആലപിച്ചത്. ഏറ്റുമാനൂർ ശ്രീകുമാറിന്റെ വരികൾക്ക് ശങ്കർ ഗണേഷ് സംഗീതം പകർന്ന ഗാനമാണ് ഇത്

ഷാജോൺ  ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ ആലപിക്കാൻ തുടങ്ങിയപ്പോൾ ടിനി ടോം ഗാനരംഗത്തിലെ ചുവടുകളുമായി എത്തി. ഉല്ലാസ പൂത്തിരികൾ, അന്തിക്കടപുറത്ത് എന്നീ ഗാനങ്ങളും ആലപിച്ചാണ് ഇരുവരും വേദിവിട്ടത്.