ഹൃദയം കവർന്ന് 'യാദ് ആയാ'; കയ്യടിച്ചു സോഷ്യൽ മീഡിയ

ഗദ്ധാമ' 'ഡോക്ടർ പേഷ്യന്റ്' തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനും ഗായകനുമായ വീത് രാഗിന്റെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. വീത് രാഗും നാസിയ സലാമും ചേർന്ന് പാടിയ യാദ് ആയാ എന്ന ഹിന്ദി പ്രണയ ഗാനത്തിൻറെ വരികളും സംഗീതവും സുജിത് സുധിയാണ്. 

ബോധി സൈലന്റ്റ് സ്കേപ്പ് ആണ് ഗാനം യൂട്യൂബിലെത്തിച്ചത്.  ഓക്ക് ട്രീ ബ്രാൻഡ് വാഗൺ എന്ന പരസ്യസ്ഥാപനമാണ് യാദ് ആയായുടെ വീഡിയോ ചെയ്തിരിക്കുന്നത്. ആൽഫാ ഷെഫീഖ്  സംവിധാനം. ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് തീവണ്ടി, ലഡു എന്നീ സിനിമകളുടെ ഛായാഗ്രഹണ സഹായിയായ ആൽബിൻ ആന്റുവാണ്. 

മലയാള മനോരമ യുവ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തെരെഞ്ഞടുക്കപ്പെട്ട ഷഫാനും കാർത്തികയുമാണ് വിഡിയോയിൽ പ്രണയജോഡികളായി എത്തുന്നത്.