വിവാഹം ഉടൻ വേണ്ട എന്നു തീരുമാനം; വാർത്ത കേട്ടു ഞെട്ടി ബോളിവുഡ്...!

ലോകം ഉറ്റുനോക്കുന്ന വിവാഹങ്ങളിലൊന്നാണു ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും വിവാഹം. എന്നാൽ ഇരുവരുടെയും വിവാഹം ഉടന്‍ ഇല്ലെന്നാണു ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവാഹം ഉടൻ വേണ്ടെന്നാണു പ്രിയങ്കയുടെയും നിക്കിന്റെയും തീരുമാനമെന്നു അടുത്തവൃത്തങ്ങൾ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഇരുവരും അവർ ഏറ്റെടുത്ത ജോലികള്‍ തീർക്കാനുള്ള തിരക്കിലാണ്. അതെല്ലാം കഴിഞ്ഞ ശേഷം അടുത്ത വർഷം മാത്രമേ വിവാഹമുണ്ടാകൂ എന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.  എന്നാൽ ഇതിനിടെ നവംബർ 29ന് സുഹൃത്തുക്കൾക്കായി സംഗീത വിരുന്നൊരുക്കാൻ നിക് ജോനാസും പ്രിയങ്ക ചോപ്രയും തീരുമാനിച്ചിട്ടുണ്ട്.

വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. നിക് ജോനാസും പ്രിയങ്കയും തമ്മിലുള്ള വിവാഹം ഉടൻ നടക്കുമെന്നായിരുന്നു നിക്കിന്റെ സഹോദരൻ ജോ ജോനാസ് അറിയിച്ചത്. കുഞ്ഞിനെ കുറിച്ചുള്ള ചിന്തകൂടി പ്രിയങ്ക പങ്കുവച്ചതോടെ താരത്തിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന വിലയിരുത്തലിലായിരുന്നു ആരാധകർ. 

ഡിസംബറിൽ ജോധ്പൂരിൽ വച്ചു വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇരുവരും ഏറ്റെടുത്ത ജോലികൾ ചെയ്തു തീർക്കുന്നത് അനുസരിച്ചായിരിക്കും വിവാഹം. ആഗസ്റ്റിൽ പ്രിയങ്കയുെട മുംബൈയിലെ വസതിയിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. ഇന്ത്യൻ ആചാരപ്രകാരമായിരുന്നു ചടങ്ങ്. എന്നാൽ തീയതി സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭ്യമല്ല.