Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാൽക്കാരൻ അജയനായി ടൊവീനോ; തകർപ്പൻ താളത്തിൽ പുതിയ പാട്ട്

tovinio

ടൊവീനോ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ പുതിയ ഗാനം എത്തി. ഒപ്പനപ്പാട്ടിന്റെ താളത്തിലാണ് പ്രണയപ്പൂ വിടർന്നത് എന്ന ഗാനം എത്തിയത്. ശ്രീകുമാരൻ തമ്പിയുടെതാണു വരികൾ. ദേവാനന്ദും റിമി ടോമിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഔസേപ്പച്ചന്റെതാണു സംഗീതം. 

ചിത്രത്തില്‍ അജയന്‍ എന്ന പാല്‍ക്കാരനായാണ് ടൊവീനോ എത്തുന്നത്. നിമിഷ സജയന്‍, നെടുമുടി വേണു, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിന്റ് ഛായാഗ്രഹണം. 

മധുപാലാണു ചിത്രത്തിന്റെ സംവിധാനം. നവംബര്‍ ഒമ്പതിന് ചിത്രം തീയറ്ററുകളിലെത്തും.