Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുള്ളിക്കാരൻ സൂപ്പറാണെന്ന് ആരാധകർ; സുന്ദരിയായി മംമ്ത

mamtha

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ജോണി ജോണി യെസ് അപ്പാ എന്ന ചിത്രത്തിലെ പുതിയ ഗാനം എത്തി. പോയകാലമേ എന്ന ഗാനമാണ് എത്തിയത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാനാണു സംഗീതം. ഷാൻ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

പ്രണയവും വിരഹവും ഇഴചേരുന്നതാണു ഗാനം. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. മംമ്ത വളരെ സുന്ദരിയായിരിക്കുന്നു എന്നും പുള്ളിക്കാരൻ സൂപ്പറാണെന്നുമാണു പലരുടെയും കമന്റുകൾ. 

കോമഡി എന്റർടെയ്നറാണ് ചിത്രം. കുഞ്ചാക്കോ ബോബൻ, അനുസിത്താര, മംമ്താ മോഹൻദാസ്, വിജയരാഘവൻ, ലെന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ജോണി ജോണി യെസ് അപ്പാ തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.