Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത ഗാനം ആലപിക്കുന്നത് ജോജു ജോർജ്; ചിത്രം ജോസഫ്

new-song

സിനിമാ താരങ്ങൾ പാടി അഭിനയിക്കുന്നത് തരംഗമായിക്കൊണ്ടിരിക്കുമ്പോൾ അത്തരമൊരു പരീക്ഷണത്തിന് മുന്നിട്ടറങ്ങിയിരിക്കുകയാണ് ജോജു ജോർജ്. എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ജോസഫ് എന്ന ചിത്രത്തിലാണ് ജോജുവിന്റെ പാട്ട്. ടൈറ്റിൽ കഥാപാത്രമായ ജോസഫായാണ് ജോജു ജോർജ് ചിത്രത്തിലെത്തുന്നത്. ജോജു ആലപിച്ച ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ യുട്യൂബിലെത്തി. 

'പണ്ടു പാടവരമ്പത്തിലൂടെ...' എന്നു തുടങ്ങുന്ന നാടൻ പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗാനത്തിന്റെ വരികളും സംഗീതവും ഭാഗ്യരാജിന്റെതാണ്. ബെനഡിക്ട് ഷൈനിനൊപ്പമാണ് ജോജു ജോർജ് പാടിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണവും ജോജു ജോർജ് തന്നെ,

ചിത്രത്തിൽ തല നരച്ച് വ്യത്യസ്ത ഗെറ്റപ്പിലാണ് ജോജു എത്തുന്നത്. ജോസഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെ ചിത്രം സിനിമാപ്രേമികളുടെ ഇടയിൽ ചർച്ചയായിരുന്നു. സിനിമകളിൽ പല വേഷങ്ങളിൽ ജോജു അഭിനയിച്ചിട്ടുണ്ടെങ്കിലും ടൈറ്റിൽ കഥാപാത്രമാകുന്നത് ഇതാദ്യമായാണ്. ദിലീഷ് പോത്തൻ, ആത്മീയ, മാധുരി, മാളവിക, സുധി കോപ്പ, ജാഫർ ഇടുക്കി, ഇർഷാദ്, ഇടവേള ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.