Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയാന്‍ മേലാത്തോണ്ടു ചോദിക്കുവാ, വയസ്സും പ്രായവുമാകില്ലേ? ചോദ്യം കുഞ്ചാക്കോ ബോബനോട്

KUNCHACKO-BOBAN

കുഞ്ചാക്കോ ബോബൻ നായകനാകുന്ന തട്ടുംപുറത്ത് അച്യുതൻ എന്ന ചിത്രത്തിലെ ഗാനത്തിന്റെ  ലിറിക്കല്‍ വിഡിയോ എത്തി. നെഞ്ചിനുള്ളിലാകെ എന്ന ഗാനമാണ് എത്തിയത്. മനോഹരമായ പ്രണയഗാനമാണ് നെഞ്ചിനുള്ളിലാകെ.

വിനീത് ശ്രീനിവാസനും രാധിക നാരായണനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ദീപാങ്കുരന്റെതാണു സംഗീതം. അനിൽ പനച്ചൂരാന്റെതാണു വരികൾ. അനില്‍ പനച്ചൂരാനെ കൂടാതെ ബിയാർ പ്രസാദും ചിത്രത്തിനായി വരികൾ എഴുതിയിട്ടുണ്ട്.

kunchacko new

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധിപേരാണു ഗാനം യുട്യൂബിൽ കണ്ടത്. വിനിതിന്റെ ശബ്ദത്തെയും കുഞ്ചാക്കോ ബോബന്റെ ചെറുപ്പത്തെയും പ്രശംസിക്കുകയാണ് ആരാധകര്‍. ഒറ്റത്തവണ കേട്ടാൽ തന്നെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഗാനമാണ് ഇതെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. വിനീതിന്റെ ശബ്ദവും ദീപാങ്കുരന്റെ സംഗീതവും ചേർന്നപ്പോൾ ഗാനം മനോഹരമായി ആയി എന്നാണു ചിലരുടെ അഭിപ്രായം. മറ്റു ചിലരുടെ കമന്റ് ഇഷ്ട താരത്തെ കുറിച്ചാണ്. 'അല്ല അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ, നിങ്ങൾക്ക് ഈ വയസും പ്രായവും ഒന്നും ആവുന്നില്ലേ? അന്നും ഇന്നും ചോക്ലേറ്റ് ഹീറോ നിങ്ങള് തന്നെ അച്ചായോ'. ഏതായാലും ആദ്യം കേട്ടപ്പോൾ തന്നെ ഗാനം പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചെന്നു കമന്റുകളിൽ നിന്നു തന്നെ വ്യക്തം

പുതുമുഖ താരം ശ്രാവണയാണു ചിത്രത്തിലെ നായിക. നെടുമുടി വേണു, കലാഭവൻ ഷാജോണ്‍, ഹരീഷ് കണാരന്‍, ഇർഷാദ്, അനിൽ മുരളി, ബിജു സോപാനം എന്നിവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. എം. സിന്ധുരാജ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ലാൽ ജോസ് ആണ് ചിത്രത്തിന്റെ സംവിധാനം