ട്രോളൻമാരെ കാത്തിരിക്കൂ, ഞാൻ പാടി തീരട്ടെ: കനിഹ

ആരാധകരുടെ അഭ്യർഥന കണക്കിലെടുത്തു സോഷ്യൽ മീഡിയ ലൈവിൽ ഗാനം ആലപിച്ച് കനിഹ. നേട്ര് ഇല്ലാത മാട്രം എന്നത് എന്ന ഗാനമാണു കനിഹ ആലപിച്ചത്. വലിയ ഗായിക ഒന്നും അല്ല. എങ്കിലും ശ്രമിക്കാം എന്ന മുഖവുരയോടെയായിരുന്നു കനിഹയുടെ ആലാപനം. 

ഗാനം ആലപിക്കുന്നതിനു മുൻപായി കനിഹയുടെ വാക്കുകൾ ഇങ്ങനെ: 'ലൈവിൽ വരുമ്പോൾ നിരവധി ആളുകൾ എന്നോട് ഒരു പാട്ടുപാടാൻ ആവശ്യപ്പെടാറുണ്ട്. ഞാൻ ഒരു വലിയ ഗായികയൊന്നും അല്ല. എങ്കിലും നിങ്ങളുടെ ആവശ്യത്തെ ഞാൻ മാനിക്കുന്നു. ട്രോളാൻ കാത്തിരിക്കുന്നവരോടായി ഒരു കാര്യം പറയട്ടെ. പാട്ടുപാടുന്നതിനു മുൻപു ട്രോളരുത്. കാത്തിരിക്കൂ. ഇതൊന്നു കേട്ടിട്ടു ട്രോളാം.' 

എന്നാൽ ആലാപനം കേട്ട ആരാധകർ തന്നെ ഞെട്ടിപ്പോയി. അത്രയും മനോഹരമായിരുന്നു പാട്ട്. ഇതിൽ ട്രോളാനില്ലെന്നാണു പലരുടെയും കമന്റുകൾ. 

സംഗീത ആസ്വാദകരുടെയും എക്കാലത്തെയും പ്രിയഗാനങ്ങളിൽ ഒന്നായ നേട്ര് ഇല്ലാത മാട്രം ആണ് കനിഹ പാടിയത്. 1993ൽ പുറത്തിറങ്ങിയ പുതിയമുഖം എന്ന ചിത്രത്തിലേതാണു ഗാനം. സുജാതയാണു ഗാനം ആലപിച്ചിരിക്കുന്നത്. എ.ആർ. റഹ്മാന്റെ സംഗീതം.