ഇത് ടെക്നോപാ‍ർക് ഉദ്യോഗസഥരുടെ സ്വപ്ന സാക്ഷാത്കാരം

ടെക്നോപാർക് ഉദ്യോഗസ്ഥർ ഒരുക്കിയ വനമാലി എന്ന മ്യൂസിക് വിഡിയോ പുറത്തിറങ്ങി. ഫാന്റസിയാണു ആൽബത്തിന്റെ പ്രമേയം.സെമിക്ലാസിക്കൽ ഡാൻസിനു പ്രാധാന്യം നല്‍കുന്ന മ്യൂസിക് വിഡിയോയാണു വനമാലി

ശുഭരഞ്ജിനിയാണു ഗാനം ആലപിച്ചിരിക്കുന്നത്.രമ്യ ടി. ആണ് ഗാനരംഗത്തിൽ നർത്തകിയായി എത്തുന്നത്ആല്‍ബത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ കൂടുതലും തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നവരാണ്. ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും വീഡിയോയുടെ എഡിറ്റിംഗ്, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നതും സന്ദീപ്‌ ബ്രഹ്മജന്‍ ആണ്. നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദിവ്യ ചന്ദ്രന്‍ . അശ്വിന്‍ അശോക്‌ ആണ് ക്രിയേറ്റിവ് ഡയറക്ടര്‍. കിരൺ ദാമോദരനാണു ക്യാമറ