ദീപ എഴുതി; തികച്ചും വ്യത്യസ്തമായ ഒരു പാട്ട്

പാട്ടുകൾ പലവിധം പിറക്കാറുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ രീതിയിലുള്ള പാട്ടുമായി എത്തുകയാണ് അഡ്വക്കേറ്റ് ദീപ ജയരാജ് എന്ന എഴുത്തുകാരി. മലയാള മനോരമയെ പറ്റി പാട്ട് എഴുതിയിരിക്കുകയാണ് ദീപ ജയരാജ്. 

മലയാളത്തിന്‍ മനസ്സറിയുന്ന കണ്ണാടി നീ എന്ന വരികളിലാണു ഗാനം തുടങ്ങുന്നത്. വായനയുടെ ലോകത്തു മലയാള മനോരമയുടെ പ്രാധാന്യമാണു വരികളിലൂടെ ദീപ കുറിച്ചിടുന്നത്. മനോഹരമായ ആലാപനമാണു ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. മികച്ച പ്രതികരണമാണ് ദീപയുടെ ഗാനത്തിനു ലഭിക്കുന്നത്. 

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ദീപ ജയരാജ് മലയാളം, ഇംഗ്ലീഷ്, കന്നട എന്നീ ഭാഷകളിലായി നിരവധി പുസ്തകങ്ങൾ എഴുതി. ഡി.ജെ എന്ന തൂലികാ നാമത്തിലാണു ദീപ എഴുതുന്നത്.