ആടിപ്പാടി ഭാവനയും പൂർണിമയും ഇന്ദ്രജിത്തും ലങ്കയിൽ; വിഡിയോ

വിവാഹ വിരുന്നിൽ ആടിപ്പാടി ഭാവനയും പൂർണിമയും ഇന്ദ്രജിത്തും. ശ്രീലങ്കയിൽ നടന്ന വിവാഹവിരുന്നിലാണ് താരങ്ങളുടെ ആഘോഷ ചുവടുകൾ. ബോളിവുഡ് ഗാനങ്ങൾക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്യുന്ന താരങ്ങളുടെ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. 

ആരാധകരുടെ കയ്യടി നേടിയത് ഇന്ദ്രജിത്ത്–പൂർണിമ ദമ്പതികളുടെ നൃത്തമാണ്.  പൂർണിമയും ഇന്ദ്രജിത്തും കുട്ടികൾക്കൊപ്പമായിരുന്നു എത്തിയത്. 

ലങ്കയിലെ വിവാഹവിരുന്നിനിടെ നടി ഭാവന ലൈവിൽ വന്നിരുന്നു. നവ്യനായരുടെ പുതിയ ഡാൻസ് വീഡിയോയുടെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു ലൈവ്. നവ്യയുടെ പുതിയ സംരംഭത്തിന് എല്ലാ ആശംസകളും ഭാവന നേരുകയും ചെയ്തു.