കണ്ണടയ്ക്കാതെ കാണും; ഭാരതീയാറിന്റെ 'കണ്ണമ്മ' നവ്യയിൽ

മാതൃത്വം അതിമനോഹരമായി അവതരിപ്പിക്കുകയാണു ഭരതനാട്യത്തിലൂടെ നവ്യനായർ. പ്രശസ്ത തമിഴ് കവി സുബ്രഹ്മണ്യ ഭാരതീയാറുടെ ചിന്നം ചെറുകിളിയേ കണ്ണമ്മ എന്ന കവിതയ്ക്കാണു നവ്യയുടെ നൃത്താവിഷ്കാരം. മാതൃവാത്സല്യമാണ് പ്രമേയം. 

അതി സുന്ദരിയായാണ് നവ്യാ നായർ എത്തുന്നത്. നവ്യയുടെ മ്യൂസിക് വിഡിയോയെ പ്രശംസിച്ചു സിനിമാ മേഖലയിലെ നിരവധി പേർ എത്തി. നവ്യാനായരുടെ ചിന്നൻചെറുകിളിയെ അതിമനോഹരമായ നൃത്താവിഷ്കാരമാണെന്നും എല്ലാ ആശംസകളും നേരുന്നു എന്നും ചലച്ചിത്രതാരം ഭാവന പറഞ്ഞു. 

മികച്ച പ്രതികരണമാണു നവ്യയുടെ നൃത്താവിഷ്കാരത്തിനു ലഭിക്കുന്നത്. 'അതിമനോഹരം. എത്ര പറഞ്ഞാലും മതിയാവില്ല , ഈ കലാകാരിയുടെ കഴിവിനെ പറ്റി. കണ്ണെടുക്കാതെ കണ്ടു,, അത്രക്ക് ഭംഗിയായിട്ടുണ്ട് ഈ നൃത്തരൂപം.' എന്നാണു പലരുടെയും കമന്റുകൾ. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധി പേർ നവ്യയുടെ ഡാൻസ് പെർഫോർമൻസ് കണ്ടു.