അടിമുടി ഓട്ടോക്കാരിയായി അനുശ്രീ; ഓട്ടർഷയിലെ പുതിയ പാട്ട്

അനുശ്രീ പ്രധാന വേഷത്തിലെത്തുന്ന ഓട്ടർഷയിലെ പുതിയ ഗാനം എത്തി. നീ കണ്ടാ എന്ന ഗാനമാണ് എത്തിയത്. അടിമുടി ഓട്ടോ ഡ്രൈവറായി എത്തുകയാണ് അനുശ്രീ ഗാനത്തിൽ. 

മുകേഷാണു ഗാനം ആലപിച്ചിരിക്കുന്നത്. വൈശാഖിന്റെ വരികള്‍ക്ക് ശരത്ത് സംഗീതം നൽകിയിരിക്കുന്നു. മികച്ച പ്രതികരണമാണ് ഓട്ടർഷയിലെ ഗാനങ്ങൾക്കു ലഭിക്കുന്നത്. 

‌ചിത്രത്തിലെ നേരത്തെ റിലീസ് ചെയ്ത പുതു ചെമ്പാ നെല്ലു കുത്തി എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ജയരാജ് വാരിയരുടെ മകൾ ഇന്ദുലേഖ വാരിയരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു.