ആചാരഭംഗങ്ങൾ ഒന്നുമേ ഇല്ലാതെ സന്നിധാനത്തേക്ക്...

ഹരി പി നായരുടെ അയ്യപ്പ ഭക്തിഗാനം ശ്രദ്ധേയമാകുന്നു. ആ നീലമാമലയ്ക്ക് ഉടയനായി വാഴുന്ന എന്നു തുടങ്ങുന്ന ഗാനമാണ് ശ്രദ്ധേയമാകുന്നത്. ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സെന്തിൽ രാജാമണിയാണു ഗാനരംഗത്തിൽ എത്തുന്നത്.

ഗാനത്തിന്റെ വരികളും സംഗീതവും സംവിധാനവും ഹരി പി നായരുടെതു തന്നെയാണ്. രഞ്ജിത്ത് ഉണ്ണിയാണു ഗാനം ആലപിച്ചിരിക്കുന്നത്. 

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. രഞ്ജിത്തിന്റെ ആലാപനത്തെ പ്രശംസിക്കുന്നവരാണു ഭൂരിഭാഗവും.