ജോസഫിലെ എല്ലാ പാട്ടുകളും ഹിറ്റ്; കയ്യടിച്ച് ആരാധകർ

ജോജു ജോസഫ് നായകനായ ജോസഫിലെ പാട്ടുകൾ ഏറ്റെടുത്ത് ആസ്വാദകർ. ഗാനങ്ങളെല്ലാം തന്നെ ഹിറ്റ്ചാർട്ടിൽ ഇടം നേടുകയാണ്. ഒടുവിൽ എത്തിയ കരിനീല കണ്ണുള്ള എന്ന ഗാനംവും യൂട്യൂബ് ട്രന്റിങ്ങിൽ ഇടംനേടിയിട്ടുണ്ട്. 

കാർത്തികും അഖില എസ് ആനന്ദും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്കു രഞ്ജിൻ രാജാണു സംഗീതം നൽകിയിരിക്കുന്നത്. 

ചിത്രത്തിലെ പണ്ടു പാടവരമ്പത്തിലൂടെ എന്ന ഗാനം ആലപിച്ചിരിക്കുന്നതു ജോജു ജോർജ് തന്നെയാണ്. മികച്ച പ്രതികരണമാണു ഗാനങ്ങൾക്കു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. അടുത്തൊന്നും ഒരു ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും ഹിറ്റായിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.