Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നില്ല് നില്ല് എന്റെ നീലക്കുയിലേ...' പടരുന്ന കളിയും; തകര്‍പ്പൻ ട്രോളുകളും

nillu

എന്തു കാണിച്ചും സോഷ്യൽ ലോകത്ത് വൈറലാകാൻ വെമ്പൽ കൊള്ളുന്ന ടിക് ടോക്ക് യൂത്തിന്റെ പുതിയ വിജയപരീക്ഷണങ്ങളിലൊന്നാണ് ‘നില്ല്..നില്ല് എന്റെ നീലക്കുയിലേ..’. ജാസി ഗിഫ്റ്റിന്റെ എറെ പ്രസിദ്ധമായ ഇൗ പാട്ട് പുനരാവിഷ്കരിക്കുന്നത് അൽപം കടന്ന മാർഗത്തിലാണ്. ഒാടിവരുന്ന ബസിന്റെയും ഒാട്ടോയുടെയും മുന്നിലേക്ക് ഹെൽമറ്റ് ധരിച്ചും മറ്റുപല രീതിയിലും മുഖംമറച്ച് ചാടിവീണാണ് ഇൗ പാട്ടിനൊത്ത് ചുവട് വയ്ക്കുന്നത്. എന്തിനേറെ പറയുന്നു വിമാനത്തിന്റെ മുന്നിൽ വരെ എത്തി നിൽക്കുന്ന കളിയുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. 

പൊലീസ് വണ്ടിയുടെ മുന്നിൽ പോലും ചാടിവീണ് ചുവട് വയ്ക്കുന്ന ചെറുപ്പക്കാരെയും വിഡിയോയിൽ കാണാം. സോഷ്യൽ ലോകത്ത് നിന്ന് തന്നെ ഇതിനെതിരെ വൻവിമർശനങ്ങൾ ഉയരുന്നുണ്ട്. പൊതുജനത്തെ ബുദ്ധിമുട്ടിച്ച് കൊണ്ടുള്ള ഇത്തരം നീക്കങ്ങൾ പ്രോൽസാഹിപ്പിക്കാനാവില്ലെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. സ്വയം അപകടം വിളിച്ചു വരുത്തുകയാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. 

സംഗതി ടിക് ടാക്കിൽ വൈറൽ ആയതോടെ വിവിധ തരത്തിലുള്ള ട്രോളുകളും ഇറങ്ങി തുടങ്ങി. കളി പോലെ തന്നെ ട്രോളുകളും ഏറ്റെടുത്തിരിക്കുയാണ് സമൂഹമാധ്യമങ്ങൾ. ഏതായാലും കളിയും ട്രോളുകളും ഒരുപോലെ വൈറലാകുകയാണ് ഇപ്പോൾ.