Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താടി ഇല്ലെങ്കിൽ ജോലി വേണ്ടെന്ന് റിനോഷ്; കയ്യടിച്ച് ഫ്രീക്കൻമാർ

Beardo

താടിയും മുടിയും വളർത്തുന്നത് ട്രന്റാകുന്ന കാലത്ത് അത്തരക്കാർക്കു പ്രചോദനമാകുകയാണ് റിനോഷ് ജോർജിന്റെ പുതിയ ആൽബം. 'ദി ബിയേഡ് ആന്തം' എന്ന ആൽബം ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. വരികൾ എഴുതിയിരിക്കുന്നതും ചിട്ടപ്പെടുത്തിയിരിക്കുന്നതും റിനോഷ് തന്നെയാണ്. 

താടി ഒഴിവാക്കി ജോലിക്കെത്താൻ പറയുന്ന എംഡിയോട് അങ്ങനെ ആണെങ്കിൽ ജോലിവേണ്ടെന്നു പറയുന്ന യുവാവായാണ് റിനോഷ് എത്തുന്നത്. താടിയുള്ളവരെ എന്തിനാണ് ഭയക്കുന്നതെന്നും ചോദിക്കുന്നു. 

മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളില്‍ ഗാനത്തിനുലഭിക്കുന്നത്. നൈസ് സോങ് എന്നാണു പലരുടെയും കമന്റുകൾ. റിലീസ് ചെയ്തു ദിവസങ്ങള്‍ക്കകം തന്നെ നിരവധി പേരാണു ഗാനം യൂട്യൂബിൽ കണ്ടത്. ഏതായാലും ഫ്രീക്കൻമാർ ഗാനം ഏറ്റെടുത്തു കഴിഞ്ഞു.