Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹ വിഡിയോ; ഏറ്റെടുത്ത് ആരാധർ

nikyaga

ദീപികയ്ക്കും രൺവീറിനും ശേഷം ബോളിവുഡ് കാത്തിരുന്ന വിവാഹമായിരുന്നു പ്രിയങ്കാ ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും. ക്രിസ്ത്യൻ- ഹിന്ദു ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ് പ്രിയങ്കയുടെയും നിക് ജോനാസിന്റെയും വിവാഹ ചിത്രങ്ങളും വിഡിയോയും 

priyanka-chopra-nick-jonas-wedding

പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞാണ് പ്രിയങ്കയും നിക് ജോനാസും വിവാഹത്തിന് എത്തിയത്. ഡിസംബർ ഒന്നിന് രാജസ്ഥാനിലെ ഉമൈബാൻ പാലസ് ഹോട്ടലിൽ ക്രിസ്ത്രീയ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടന്നു. നിക് ജോനാസിന്റെ പിതാവാണു വിവാഹത്തിനു കാർമികത്വം വഹിച്ചത്. 

വിവാഹത്തിന് ആനയും കുതിരയും; പ്രിയങ്കയ്ക്കെതിരെ പെറ്റ

മെഹന്തി ചടങ്ങിന്റെ ചിത്രങ്ങളും പ്രിയങ്കയും നിക് ജോനാസും പങ്കുവച്ചിരുന്നു. ഞങ്ങളുടെ ബന്ധത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്ന് എന്ന കുറിപ്പോടെയാണു ഇരുവരും ചിത്രങ്ങൾ പങ്കു വച്ചത്. 

nik

ഡിസംബർ രണ്ടിന് ഇരു കുടുംബങ്ങളുടെയും ഡാൻസിന്റെയും പാട്ടിന്റെയും വിഡിയോയും പ്രിയങ്ക പങ്കുവച്ചു. വിവാഹത്തിനു മുൻപുള്ള സംഗീത് എന്ന ചടങ്ങിന്റെ വിഡിയോയാണു പങ്കുവച്ചത്. ഒടുവിൽ ഇപ്പോൾ പ്രിയങ്കയും നിക് ജോനാസും തങ്ങളുടെ വിവാഹ ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ്.