Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസി ഹൃദയങ്ങളിലേക്ക് ഈ കരോൾ ഗാനങ്ങള്‍

മണ്ണിലും വിണ്ണിലും നക്ഷത്രങ്ങൾ പുഞ്ചിരി തൂകുന്ന ക്രിസ്മസ് കാലം. തിരുപ്പിറവിയുടെ ഓർമകളിലേക്കു വിശ്വാസി ഹൃയങ്ങളെ നയിക്കുന്ന രാവുകൾ. നനുത്ത മഞ്ഞും, നക്ഷത്ര വെളിച്ചവും കരോൾ ഗാനവും ഈ രാവുകളെ മനോഹരമാക്കുന്നു. ഭക്തിയുടെ നിറവിൽ വിശ്വാസി ഹൃദയങ്ങളിലേക്ക് എത്തുകയാണ് ഈ വർഷത്തെ കരോൾ ഗാനങ്ങൾ. ദേവൻ ജാതനായ് എന്ന ആൽബത്തിലൂടെ രണ്ടു മനോഹരമായ കരോൾ ഗാനങ്ങളാണ് എത്തിയിരിക്കുന്നത്. 

മഞ്ഞണിയും രാവിൽ, ഉണ്ണി പിറന്നല്ലോ എന്നിങ്ങനെ രണ്ടു ഗാനങ്ങളാണ് എത്തിയത്. ജോർജ് ജോസഫ് ചെന്നൈയുടെ ഭക്തി സാന്ദ്രമായ വരികൾ. മലയാളിയുടെ‌ പ്രിയ ഗായിക കെ. എസ്. ചിത്ര,  രമേഷ് മുരളി എന്നിവരാണു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പ്രശസ്ത സംഗീതജ്ഞൻ ജെറി അമൽദേവാണു ഗാനങ്ങൾക്കു സംഗീതം പകർന്നിരിക്കുന്നത്. 

x-mas

മനോരമ മ്യൂസികിലൂടെ എത്തുന്ന ഗാനങ്ങൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ജെറി അമലിന്റെ സംഗീതവും ചിത്രയുടെ ശബ്ദവും ഭക്തിയുടെ മറ്റൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നു എന്നാണു പലരുടെയും കമന്റുകൾ.