Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോക്കി ലോകകപ്പിന് ആവേശമായി റഹ്മാന്റെ തീം സോങ്

a-r-rahman

ഹോക്കി ലോകകപ്പിനു ആവേശമായി സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ ഒരുക്കിയ തീം സോങ് എത്തി. ടീസർ നേരത്തെ എത്തിയിരുന്നെങ്കിലും ഗാനം മുഴുവനായി എത്തിയത് ഇപ്പോഴാണ്. ഷാരൂഖ് ഖാനും നയൻതാരയും ഗാനത്തിൽ എത്തുന്നുണ്ട്. എ. ആര്‍. റഹ്മാൻ തന്നെയാണു ഗാനത്തിന്റെ നിർമാണവും. 

ഗുൽസാറിന്റെതാണു വരികള്‍. റഹ്മാൻ, നകുൽ അബിന്‍കർ, എ.സി. ഹീം എന്നിവരാണു ഗാനം ആലപിച്ചിരിക്കുന്നത്. സംഗീത രംഗത്തെ നിരവധി പ്രമുഖരും വിഡിയോയുടെ ഭാഗമാകുന്നുണ്ട്. ശിവമണി, നീതി മോഹൻ, ശ്വേത പണ്ഡിറ്റ്, ഹർഷ ദീപ് എന്നിവരും വിഡിയോയുടെ ഭാഗമാകുന്നു. 

ജയ് ഹിന്ദ് ഇന്ത്യ എന്നു പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവി വര്‍മനാണ്. 2011ൽ നടന്ന ക്രിക്കറ്റ് ലോകകപ്പിനും ഈണം പകർന്നിരിക്കുന്നത് റഹ്മാനാണ്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്.