Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഫ്സൽ... നിങ്ങൾ പാടണം, ആ പാട്ടു കേട്ട് അയാൾ പറഞ്ഞു

mammootty-afsal അഫ്സൽ

കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും.... ശ്യാമിന്റെ  സംഗീതത്തിൽ യേശുദാസ് അനശ്വരമാക്കിയ ഗാനം സംഗീതസംവിധായകനും ഗായകനുമായ അഫ്സൽ യൂസഫ് പാടി സമൂഹമാധ്യമത്തിൽ പങ്കു വച്ചു. പാട്ടിനു പിന്നണിയിൽ ഗിറ്റാർ മാത്രം. അഫ്സൽ ഹൃദയം കൊടുത്തു പാടിയ പാട്ടു കേട്ട് സമൂഹമാധ്യമത്തിലെ സുഹൃത്തുക്കൾ പറഞ്ഞു, അഫ്സൽ നിങ്ങൾ ഇനിയും പാടണം!

ഇത് പാതിരാമണൽ, ഇമ്മാനുവൽ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനാണ് സംഗീത സംവിധായകനായ അഫ്സൽ യൂസഫ്. സജീവമായി സംഗീതരംഗത്തുള്ള അഫ്സൽ മൂന്നു വർഷം മുൻപാണ് 'കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും' എന്ന ഗാനത്തിന്റെ കവർ വീഡിയോ ചെയ്യുന്നത്. അത് യുട്യൂബിൽ പങ്കു വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ആ വീഡിയോ ശ്രദ്ധിക്കപ്പെട്ടില്ല. ഈ വർഷം നവംബറിൽ അതേ വീഡിയോ അഫ്സൽ സ്വന്തം ഔദ്യോഗിക പേജിൽ വീണ്ടും പങ്കു വച്ചു. ഇത്തവണ നിരവധി പേർ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തു.  

ഗാനം: കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും