മുറിവ് ഉണങ്ങിയില്ല; ഈ ദിനമെങ്കിലും ഓർക്കണം ബാലഭാസ്കറിനെ

എങ്ങനെയാണ് ഈ വയലിൻ മാന്ത്രികനെ മറക്കാനാകുക. അതും ലോകം വയലിനെ ഓർക്കുന്ന ഈ ദിനത്തില്‍. സാധാരണക്കാരനും പോലും പ്രാപ്യമാകും വിധം വയലിനെ മാറ്റിയ മലയാളിയുടെ ബാലഭാസ്കർ. ഒരുപക്ഷേ, മകൾക്കൊപ്പം സ്വർഗത്തിലിരുന്ന് അയാളിപ്പോൾ വയലിൻ തന്ത്രികൾ മീട്ടുന്നുണ്ടാകും. പ്രിയപ്പെട്ട ബാലുവിനെ വേദനയോടെ ഓർക്കുകയാണു ലോക വയലിൻ ദിനത്തിൽ വയലിൻ ആസ്വാദകർ.

ഒരിക്കൽ ബാലഭാസ്കറിന്റെ വയലിൻ സംഗീതം സമൂഹമാധ്യമങ്ങളിലെങ്കിലും കേട്ടിട്ടുള്ളവർക്കു മറക്കാനാകില്ല ഈ കലാകാരനെ. സെപ്തംബർ അവസാന വാരം ബാലഭാസ്കറിനു അപകടം  സംഭവിച്ചപ്പോൾ ആ ജീവനായി മനമുരുകി പ്രാർഥിച്ചു മലയാളം. പക്ഷേ, എല്ലാ പ്രാർഥനകളെയും വിഫലമാക്കി ഒക്ടോബർ രണ്ടിനു പുലർച്ചെ ബാലഭാസ്കർ മരണത്തിനു കീഴടങ്ങി. ഒരു കലാകാരന്റെ മരണം കേരളത്തെ ഇത്രയേറെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ടാകില്ല. ബാലഭാസ്കറിന്റെ വയലിൻ സംഗീതത്തെ ഇത്രയധികം സ്നേഹിച്ചിരുന്നവരാണ് മലയാളികളെന്നു വ്യക്തമാക്കും വിധമായിരുന്നു ആ വിടപറയലും. ഹൃദയഭേദകം. 

പ്രണയവും സ്വപ്നങ്ങളും വിരഹവുമെല്ലാം ഒരുപോലെ ബാലഭാസ്കറിന്റെ വയലിൻ തന്ത്രികളിൽ നിന്നും ഒഴുകി എത്തി. ഒരു പ്രണയ ദിനത്തിൽ ബാലഭാസ്കർ മലയാളിക്കു സമ്മാനിച്ച വയലിൻ നാദം എത്ര കേട്ടാലും മതിവരില്ല. 'കാതലനി'ലെ 'എന്നവളേ അടി എന്നവളേ' എന്ന ഗാനമായിരുന്നു അന്ന് ബാലഭാസ്കർ വയലിനില്‍ വായിച്ചത്. മറ്റൊരിക്കൽ 'കണ്ണീർ പുവിന്റെ കവിളിൽ തലോടി' എന്ന ഗാനം ബാലു വയലിനിൽ വായിച്ചപ്പോൾ ഹൃദയത്തിലേക്ക് ഒരു ആയുസ്സിന്റെ നൊമ്പരം എത്തി. 'തുമ്പീ വാ തുമ്പക്കുടത്തിൽ' വായിച്ചപ്പോൾ ബാല്യത്തിന്റെ ഓർമകളിലേക്കു നമ്മൾ നടന്നു. അങ്ങനെ നമ്മുടെ എത്ര രാവുകളെയും പകലുകളെയും വയലിൻ മുഖരിതമാക്കി ഈ മാന്ത്രികൻ. 

ഇന്നും വയലിൻ സംഗീതം എന്നു പറയുമ്പോൾ ഒരു മുഖമേ മലയാളത്തിന്റെ മനസ്സിലുള്ളൂ. അകാലത്തിൽ പിരിഞ്ഞു പോയെങ്കിലും വയലിനോടൊപ്പം പുഞ്ചിരി തൂകി നിൽക്കുന്ന ബാലഭാസ്കറിന്റെ മുഖം. ഈ വയലിൻ ദിനത്തിൽ ആസ്വാദക ഹൃദയത്തിലേറ്റ മുറിവ്,