ഫഹദിനായി ആരാധകരുടെ കാത്തിരിപ്പ്; ഞാൻ പ്രകാശനിലെ പുതിയ ഗാനം

ഫഹദ് ഫാസിൽ നായകനാകുന്ന ഞാൻ പ്രകാശനിലെ ആത്മാവിൽ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തി. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാനാണു സംഗീതം. ഷാൻ റഹ്മാനും ഗൗരി ലക്ഷ്മിയും ചേർന്നാു ഗാനം ആലപിച്ചിരിക്കുന്നത്.

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ഷാനിന്റെ സംഗീതത്തെയും ആലാപനത്തെയും പ്രശംസിക്കുന്നവരാണ് ഏറെയും. ഈ ഗാനം വീണ്ടും കേട്ടാൽ കൂടുതൽ ഇഷ്ടപ്പെടുമെന്നാണു ചിലരുടെ കമന്റ്

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് ശ്രീനിവാസനാണ്. വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരു ചിത്രമെത്തുന്നു എന്ന പ്രത്യേകതയും ഞാൻ പ്രകാശനുണ്ട്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബര്‍ 21 നു തീയറ്ററുകളിലെത്തും.