തരംഗമായി ധർമജന്റെ റോക്ക് സോങ്; ഇളകി മറിഞ്ഞു കാണികൾ

സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് ധർമജന്റെ പാട്ട്. സകലകലാശാലയിലെ പണ്ടാരകാലൻ മത്തായി എന്ന ഗാനമാണ് ധർമജൻ പാടിയിരിക്കുന്നത്. ക്യാംപസ് പശ്ചാത്തലത്തിലാണു ഗാനം. 

റോക്ക് ലുക്കിൽ ധർമജൻ എത്തുന്നു എന്നു തന്നെയാണു ഗാനത്തിന്റെ പ്രത്യേകത. ഹരിനാരായണന്റെ വരികൾ. എബി ടോം സിറിയക് ആണു ഗാനത്തിനു സംഗീതം നൽകിയിരിക്കുന്നത്. ധർമജന്റെ ഇത്തരത്തിലുള്ള വരവ് ആദ്യമാണ്. മുൻപ് നിത്യഹരിത നായകനിലെ മകരമാസ എന്നു തുടങ്ങുന്ന ഗാനവും ധർമജൻ പാടിയിരുന്നു. 

ഷാജി മൂത്തേടൻ നിർമിച്ച് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രമാണ് സകലകലാശാല. ബെന്നി ദയാൽ, കാർത്തിക്, ശ്വേതാ മോഹൻ, കീർത്തി ബേണി,പ്രിയ ജേഴ്സൺ എന്നിവരും ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുണ്ട്. ജനുവരി 11നു ചിത്രം തീയറ്ററുകളിലെത്തും.