ഒമ്പതാംക്ലാസുകാരന്റെ ക്രിസ്മസ് ആൽബം ശ്രദ്ധേയം

ക്രിസ്മസ് ഗാനങ്ങളിൽ ശ്രദ്ധേയമായി മഞ്ഞുപെയ്യും രാവിൽ എന്ന ഗാനം. ഒൻപതാം ക്ലാസ് വിദ്യാർഥിയായ തേജസ് എബി ജോസഫാണ് ഈ ക്രിസ്മസ് ആൽബം പുറത്തിറക്കിയത്. ഗാനത്തിന്റെ രചനയും സംഗീതവും ആലാപനവും തേജസ്  തന്നെയാണ്

ഏഴാംക്ലാസിൽ പഠിക്കുമ്പോൾ പാൽനിലാ പുഞ്ചിരി എന്ന ആൽബം ചെയ്താണ് തേജസ് സംഗീത രംഗത്തേക്ക് എത്തുന്നത്. തേജസ് സംഗീതം നൽകിയ ഗാനങ്ങൾ സംഗീത സംവിധായകനായ ശരത്തും വിദ്യാധരൻ മാസ്റ്ററും പാടിയിട്ടുണ്ട്. നാലാം ക്ലാസുമുതൽ പിയാനോ വായിച്ചാണ് എബി സംഗീത രംഗത്തേക്ക് എത്തുന്നത്. 

കോട്ടയം സ്വദേശികളായ എബി ജോസഫിന്റെയും ദീപയുടെയും മകനാണ് തേജസ്. ലണ്ടൻ റോയൽ  മ്യൂസിക് കോളജിൽ നിന്നു പിയാനോയിൽ അഞ്ചാം ഗ്രേഡ് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ ഓണത്തിനും തേജസ് ആൽബം പുറത്തിറക്കിയിരുന്നു.