Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിന്റെ സുഗന്ധം പരത്തി 'പെർഫ്യൂം' ബാന്റ്; മെഡ്‌ലി ശ്രദ്ദേയം

perfume

തങ്കത്തിങ്കൾ, ജിയജലേ എന്നീ ഗാനങ്ങള്‍ക്കു മനോഹരമായ മെഡ്‌ലി ഒരുക്കി പെർഫ്യൂം ബാന്റ്. ഇന്‍സ്ട്രുമെന്റൽ കവറായാണ് മെഡ്‌‌ലി എത്തിയിരിക്കുന്നത്. 

എ.ആർ റഹ്മാനും വിദ്യാസാഗറിനും സമർപ്പിക്കുന്നു എന്ന കുറിപ്പോടെയാണ് ഈ മെഡ്‌ലി എത്തുന്നത്. കലാലയ വേദികളിൽ സജീവ സാന്നിധ്യമായ പെർഫ്യൂം ബാന്റ് സംഗീത പ്രേമികൾക്കു പുതിയൊരു സംഗീത അനുഭവം നൽകുകയാണ്. സുബിൻ ജേഴ്സൺ, സോനു മിൽട്ടൻ, ജോമി ഫ്രാന്‍സിസ്, അരുൺ കൃഷ്ണ, ബെന്നർ തോമസ് എന്നിവരാണ് മെഡ്‌ലി ഒരുക്കിയിരിക്കുന്നത്. 

മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ഈ മെഡ്‌ലിക്കു ലഭിക്കുന്നത്. ഇത്തരം മനോഹരമായ സംഗീതം ഒരുക്കാൻ പെർഫ്യൂ ബാന്റിനു കഴിയട്ടെ എന്നാണു ആസ്വാദകരുടെ ആശംസ.